Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam District

റെ​ഡ് ക്രോ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; മി​ക​ച്ച ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് കോ​ട്ട​യം ജി​ല്ല​യ്ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​കാ​​​രൂ​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി മാ​​​തൃ​​​ക​​​യാ​​​യ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ജി​​​ല്ലാ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി ബ്രാ​​​ഞ്ചി​​​ന് ഇ​​​ന്ത്യ​​​ൻ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി കേ​​​ര​​​ള ബ്രാ​​​ഞ്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ജീ​​​ൻ ഹെ​​​ൻ​​​റി ഡ്യൂ​​​ണ​​​ന്‍റ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് കോ​​​ട്ട​​​യം ജി​​​ല്ലാ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി അ​​​ർ​​​ഹ​​​മാ​​​യി.

ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും.​​ കോ​​​ട്ട​​​യം ജി​​​ല്ലാ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി​​​ക്കു​​​വേ​​​ണ്ടി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ബി തോ​​​മ​​​സ് പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങും.

മി​​​ക​​​ച്ച ജെ​​​ആ​​​ർ​​​സി യൂ​​​ണി​​​റ്റി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ കോ​​​ട്ട​​​യം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് അ​​​ഡ്വ. സു​​​നി​​​ൽ സി. ​​​കു​​​ര്യ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും കാ​​​ഷ് പ്രൈ​​​സും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി. ര​​​ണ്ടാം സ്ഥാ​​​നം കൊ​​​ല്ലം ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ് പൂ​​​യ​​​പ്പ​​​ള്ളിക്കാണ്.

മി​​​ക​​​ച്ച റ​​​വ​​​ന്യു ജി​​​ല്ലാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​ക്കു​​​ള്ള ബാ​​​ബു എ​​​സ്. പ്ര​​​സാ​​​ദ് സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡി​​​ന് കെ.​​​എ​​​സ്.​​​ അ​​​നി​​​ത​​​യും മി​​​ക​​​ച്ച സ്കൂ​​​ൾ ടീ​​​ച്ച​​​ർ കൗ​​​ണ്‍​സല​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡി​​​ന് എം.​​​കെ. പ്രി​​​യ​​​യും അ​​​ർ​​​ഹ​​​രാ​​​യി. മി​​​ക​​​ച്ച വൈ​​​ആ​​​ർ​​​സി യൂ​​​ണി​​​റ്റി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് നിം​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

Latest News

Up